E Resource Management System is a Platform for Teachers which help them to collect and use E Resources for effective classroom transaction.Try to help us to improve TERMS by sending us more resource contents or giving information and links regarding any of the units.Your comments and suggestions are also welcome..Please mail us at termsmalayalamup@gmail.com

കേരള പാഠാവലി യൂണിറ്റ് 3- ചിരിയും ചിന്തയും

ചില മുല്ലാക്കഥകള്‍ ഇവിടെ വായിക്കാം

കുറച്ചുകൂടി മുല്ലാക്കഥകള്‍ ഇവിടെവായിക്കാം

മുല്ലാക്കഥകള്‍ E Book PDF : Download 



സതീഷിന്റെ കാട്ടൂണുക മണിമുത്തുക

Click onthe Image


കാന്‍സര്‍ വാര്‍ഡിലെ ചിരി ഇന്നസെന്റ്


        അര്‍ബുദരോഗിയായിരിക്കെ കടന്നുപോയ അനൂഭവങ്ങളിലൂടെ മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് സഞ്ചരിക്കുന്നു.
        രോഗങ്ങളെ പല വിധത്തിൽ നേരിടാം. മരുന്നുപയോഗിച്ചും പ്രാർത്ഥന ഉപയോഗിച്ചും മന്ത്രവാദം ഉപയോഗിച്ചും രോഗങ്ങളെ നേരിട്ടവരുടെ കഥകൾ നാം പലയാവർത്തി കേട്ടിട്ടുണ്ട്. എന്നാൽ ഇത് കാൻസർ എന്നാ മാരകരോഗത്തെ ചിരിച്ചും ചിരിപ്പിച്ചും തോല്‍പ്പിച്ച ഇന്നസെന്റിന്റെ ജീവിതകഥയാണ്. ഒരു ദിവസം വിളിക്കാതെ വന്ന അതിഥിയായി കടന്നു വരുന്ന കാൻസർ ഇന്നസെന്റിനെയും അധികം വൈകാതെ ഭാര്യ ആലീസിനെയും ബാധിക്കുന്നു. കാൻസറിന്റെ മുന്നിൽ ഒപ്പം വന്ന ഹൃദ്രോഗം വരെ ഒരു വിഷയമേ അല്ലാതാവുന്നു. ഇതിനെല്ലാം ഇടയിൽ താൻ ആദ്യമായി അനുഭവിക്കുന്ന രോഗാവസ്ഥയിലെ നർമം അന്വേഷിക്കുകയാണ് ഇന്നസെന്റ്‌.രോഗവിവരം അന്വേഷിക്കാൻ വിളിക്കുന്ന കാവ്യ മാധവൻ എന്തു പറയണം എന്നറിയാതെ വിഷമിക്കുന്ന നേരത്ത്‌ സ്വതസിദ്ധമായ ശൈലിയിൽ അമ്മയിലെ നടീനടന്മാർ അധ്വാനിച്ചുണ്ടാക്കുന്ന പണം അടിച്ചുമാറ്റിയാൽ ഇതല്ല, ഇതിലും വലിയ അസുഖങ്ങൾ വരും എന്ന് പറയുന്നു ഇന്നസെന്റ്‌. ഒരു പ്രശ്നഘട്ടം വന്നാൽ അതിൽ നിന്ന് രക്ഷപെടാൻ അത് വരെ നിലകൊണ്ടതൊക്കെ മറന്നു ചാത്തൻസേവ മുതൽ മൂത്രസേവ വരെ പരീക്ഷിക്കുന്ന ആളുകളാണ് നാം ഓരോരുത്തരും. പ്രതീക്ഷ കൈവിട്ടിരിക്കുന്ന സമയത്ത് പ്രലോഭനങ്ങളുമായി വരുന്ന ഒറ്റമൂലിക്കാരെയും , ദൈവത്തിന്റെ അപ്പ്രേന്റിസുമാരെയും ഇന്നസെന്റ്‌ ഒഴിവാക്കുന്ന രീതി വളരെ സരസമാണ്.ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട് ജീവിക്കുന്നവർക്ക് ഇന്നസെന്റിന്റെ ജീവിതവും ഈ പുസ്തകവും ഒരു വഴി വിളക്കായിരിക്കും.

        ''
ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാന്‍ എന്റെ കൈയില്‍ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയില്‍നിന്ന് തിരിച്ചുവന്ന് എനിക്കു നല്കാനുള്ളതും കാന്‍സര്‍ വാര്‍ഡില്‍നിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകള്‍ മാത്രം.' - ഇന്നസെന്റ്
                      

 കാന്‍സര്‍ രോഗബാധയെക്കുറിച്ച് ഇന്നസെന്റ്   പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം
            

No comments:

Post a Comment